സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച വ്യോമസേന ഹെലിക്കോപ്റ്ററിന്റെ ബ്ലാക്ക് ബോക്സ് പുറത്തെടുത്തു. അപകടം നടന്ന സ്ഥലത്ത് നിന്ന് അൽപം മാറിയാണ് ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്. പരിശോധനയ്ക്ക് ശേഷമേ അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ. ബ്ലാക്ക് ബോക്സിൽ നിന്നും രാജ്യത്തെ ഞെട്ടിച്ച അപകടത്തെ കുറിച്ചുള്ള നിർണായകമായ വിവരങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.