Spread the love

വൈപ്പിൻ: മുനമ്പത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി കടലിൽ കാണാതായ നാലു മത്സ്യത്തൊഴിലാളികളിൽ മൂന്നാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. മാലിപ്പുറം സ്വദേശി പടിഞ്ഞാറേപുരക്കൽ ഷാജിയുടെ (53) മൃതദേഹമാണ് ഇന്നു ലഭിച്ചത്. ശനിയാഴ്ച മാലിപ്പുറം ചാപ്പ കടപ്പുറം സ്വദേശി കൊല്ലംപറമ്പിൽ ശരത്, മാലിപ്പുറം സ്വദേശി ചേപ്പളത്ത് മോഹനൻ (55) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.

ആലപ്പുഴ പള്ളിപ്പാട് തച്ചേടത്ത് യേശുദാസിനായി (രാജു–56) തിരച്ചിൽ തുടരുകയാണ്. നാവിക, തീരസംരക്ഷണ സേനകൾ, ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്‌‍സ്മെന്റ്, കോസ്റ്റൽ പൊലീസ്, മത്സ്യത്തൊഴിലാളികൾ എന്നിവർ സംയുക്തമായാണ് പരിശോധന നടത്തുന്നത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 5നു നടന്ന അപകടത്തിന്റെ വിവരം രാത്രി ഒൻപതോടെയാണു പുറത്തറിഞ്ഞത്. ‘സമൃദ്ധി’ എന്ന മത്സ്യബന്ധന വള്ളത്തിൽനിന്ന് മീൻ കൊണ്ടുവരാനായി മാലിപ്പുറത്തുനിന്നു പോയ ‘നന്മ’ എന്ന ഫൈബർ വള്ളമാണ് അപകടത്തിൽപ്പെട്ടത്. 3 പേർ നീന്തി രക്ഷപ്പെട്ടു.

രാത്രി 8 മണിയോടെ അപകടസ്ഥലത്തുകൂടി കടന്നുപോയ മറ്റൊരു മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികളാണു അപകടത്തിൽപ്പെട്ട 3 പേരെ രക്ഷപ്പെടുത്തിയത്.

Leave a Reply