സ്‌കൂള്‍ വരാന്തയില്‍ അജ്ഞാതന്റെ മൃതദേഹം. കൊലപാതകമെന്ന് പോലീസ്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു. പ്രതികളില്‍ ഒരാളെ പോലീസ് പിടികൂടി. പാലക്കാട് ആലത്തൂര്‍ സ്വദേശി അന്‍വര്‍ അലി ആണ് അറസ്റിലായതു. ഈ മാസം 13ന് രാവിലെയാണ് ഗവ. മോഡല്‍ ബോയ്‌സ് സ്‌കൂള്‍ വരാന്തയില്‍ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി അജയകുമാറിന്റെ (50) മൃതദേഹം കണ്ടെത്തിയത്. പ്രധാന പ്രതി ഇപ്പോഴും ഒളിവിലാണെന്ന് പോലീസ് പറയുന്നു.