ഇസ്രായേലിൽ ഹമാസിൻ്റെ റോക്ക്റ്റാക്രമണതിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം കേരളത്തിൽ എത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൃതദേഹം ഏറ്റുവാങ്ങാൻ ഇടുക്കി എംപിഡീൻ കുര്യാക്കോസും സൗമ്യയുടെ കുടുംബാംഗങ്ങളും എത്തിയിരുന്നു. അൽപസമയം പൊതുദർശനത്തിന് വച്ചശേഷം മൃതദേഹം ഇടുക്കിയിലേക്ക് കൊണ്ടുപോയി. എംഎൽഎ പി ടി തോമസ്, ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് എ. എൻ.രാധാകൃഷ്ണൻ തുടങ്ങിയവരും വിമാനത്താവളത്തിൽ എത്തിയിരുന്നു. ടെൽ അവീവിൽനിന്നും പ്രത്യേക വിമാനത്തിൽ ആണ് മൃതദേഹം ഡൽഹിയിൽ എത്തിച്ചത്. കേന്ദ്ര മന്ത്രി വി. മുരളീധരൻ ആണ് മൃതദേഹം ഏറ്റുവാങ്ങിയത്. ഇസ്രായേൽ നയതന്ത്രപ്രതിനിധി പുഷ്പചക്രം അർപിച്ചു. മൃതദേഹം നാളെ ഉച്ചക്ക് രണ്ടു മണിക്ക് കീരിത്തോട് നിത്യസഹായമാത പള്ളിയിൽ സംസ്കരിക്കും.