തൃശൂർ∙ കുന്നംകുളം അഞ്ഞൂരിൽ സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ശിവരാമൻ എന്നയാളുടെ സ്ഥലത്തെ സെപ്റ്റിക് ടാങ്കിലാണു മൃതദേഹം കണ്ടെത്തിയത്. ശിവരാമനെ കഴിഞ്ഞദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പ്രദേശത്തുനിന്നും ഒരു യുവാവിനെ കാണാതായതായി കുന്നംകുളം പൊലീസിൽ പരാതി ലഭിച്ചിരുന്നു. ഇതിൽ അന്വേഷണം നടത്തിവരുന്നതിനിടെയാണു സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണു പൊലീസ് നിഗമനം.