ദക്ഷിണാഫ്രിക്കയിൽ ആദ്യ പരമ്പരവിജയമെന്ന സ്വപ്നവുമായി വിരാട് കോഹ്ലിയും സംഘവും. മൂന്നു ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഉച്ചയ്ക്ക് 1.30ന് സെഞ്ചൂറിയനിലെ സൂപ്പർ സ്പോർട് പാർക്കിൽ തുടങ്ങും. ടെസ്റ്റ് ക്യാപ്റ്റൻസിക്ക് താൻ അർഹനാണെന്ന് കോഹ്ലിക്ക് തെളിയിക്കാനുള്ള അവസരമാണിത്. രാഹുൽ ദ്രാവിഡ് പരീശിലക സ്ഥാനം ഏറ്റെടുത്തതിനുശേഷമുള്ള ആദ്യ വിദേശ പരീക്ഷണമാണിത്. ഓപ്പൺ ചെയ്യുന്ന ലോകേഷ് രാഹുലും മായങ്ക് അഗർവാളും ഫോമിലാണെന്നതാണ് ടീമിന് ആശ്വാസം. ബൗളിങ്ങിൽ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇശാന്ത് ശർമ, മുഹമ്മദ് സിറാജ്, ശർദുൽ ഠാകുർ, ആർ. അശ്വിൻ എന്നിവരുണ്ട്. 2021-2023 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിട്ടുനിൽക്കുകയും ന്യൂസീലന്‍ഡിനെ 1-0ത്തിന് തോല്‍പ്പിക്കുകയും ചെയ്തു. ചാമ്പ്യന്‍ഷിപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യമത്സരമാണിത്. ഡീന്‍ എല്‍ഗാറിന്റെ നേതൃത്വത്തില്‍ പുതുനിര ടീമുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്.