Spread the love

വ്‌ളോഗറായും അവതാരകനായും മലയാളികള്‍ക്ക് സുപരിചിതനാണ് കാര്‍ത്തിക് സൂര്യ. കാര്‍ത്തിക് സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്ന വീഡിയോകള്‍ക്കെല്ലാം നിറയെ കാഴ്ചക്കാരാണ് ഉളളത്. ടെക്നോപാര്‍ക്കിലെ ബിസിനസ് ഡെവലപ്പ് മാനേജര്‍ ജോലി ഉപേക്ഷിച്ചാണ് കാര്‍ത്തിക് സൂര്യ വ്ളോഗറായത്. ‘ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി’യെന്ന ഷോയിലെ അവതാരകന്‍ കൂടിയാണ് കാര്‍ത്തിക്. അവതാരകനായി കാര്‍ത്തിക് സൂര്യ ശ്രദ്ധയാകര്‍ഷിച്ചിട്ടുമുണ്ട്.

ഇപ്പോഴിതാ കാര്‍ത്തിക് സൂര്യ വിവാഹിതനാകാന്‍ ഒരുങ്ങുകയാണ്. വര്‍ഷയാണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം വെള്ളിയാഴ്ച നടന്നു. വിവാഹം ചെയ്യാന്‍ പോകുന്നത് തന്റെ മുറപ്പെണ്ണിനെ തന്നെയാണെന്നും മാതാപിതാക്കളാണ് ജീവിതപങ്കാളിയെ കണ്ടെത്തിയതെന്നും കാര്‍ത്തിക് യുട്യൂബില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

വിവാഹനിശ്ചയത്തിന്റെ വീഡിയോയും ചിത്രങ്ങളും കാർത്തിക് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിട്ടുണ്ട്. ‘അങ്ങനെ അവര്‍ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ’എന്ന അടിക്കുറിപ്പോടെയാണ് കാർത്തിക് ചിത്രങ്ങൾ പങ്കിട്ടത്. വിവാഹനിശ്ചയത്തിന് കാർത്തികിന്റെ സുഹൃത്തുക്കളായ മഞ്ജു പിള്ള, സാബു മോൻ എന്നിവരും എത്തിച്ചേർന്നിരുന്നു.

Leave a Reply