ഏലംകുളം: വൈക്കോൽ കെട്ടുകൾക്ക് തീപിടിച്ചു. ജില്ലയിലെ മികച്ച ക്ഷീര കർഷനുള്ള അവാർഡ് ലഭിച്ച കുന്നക്കാവിലെ മാണിക്കൻ തൊടി ഹമീദിന്റെ ഉടമസ്ഥതയിൽ ഉള്ള ഏകദേശം എട്ട് ലക്ഷത്തോളം വില വരുന്ന വൈക്കോൽ കെട്ടുകൾക്കാണ് തീ പിടിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് വൈക്കോൽ കെട്ടുകൾ കത്തുന്നതായി വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. പെരിന്തൽമണ്ണയിൽ നിന്നും എത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീ അണച്ചുകൊണ്ടിരിക്കുന്നു.