Spread the love

നടൻ ഷാരൂഖ് ഖാനോളം തന്നെ പ്രശ്തമാണ് മുംബൈ ബാന്ദ്ര വെസ്റ്റിലെ അദ്ദേഹത്തിന്റെ വസതിയായ മന്നത്തും. ഷാരൂഖിനെ കാണാനും അദ്ദേഹത്തിന്റെ വീടിന്റെ പുറത്തുനിന്ന് ഒരു ചിത്രമെടുക്കാനും നിരവധി ആരാധകർ ദിനംപ്രതി ഇവിടെ എത്താറുണ്ട്.

1914ൽ നരിമാൻ എ. ദുബാഷാണ് വീട് നിർമിച്ചത്. 2011-ലാണ് വില്ല വിയന്ന എന്നറിയപ്പെട്ടിരുന്ന ആറുനിലവീട് ഷാരൂഖ് സ്വന്തമാക്കുന്നത്. 26,328 ചതുരശ്ര അടി വിസ്തീർണമുള്ള വീടിന് 13 കോടിയാണ് അന്ന് ഷാരൂഖ് നൽകിയത്. പരമ്പരാ​ഗത ചാരുത നിലനിർത്തി കൊണ്ട് മുഖം മിനുക്കിയ ബം​ഗ്ലാവിന് ഇന്ന് ഏകദേശം 200 കോടി രൂപയാണ് മതിപ്പ് വില. ഇപ്പോഴിതാ വസതി വീണ്ടും പുതുക്കിപ്പണിയാൻ കിംഗ് ഖാൻ ഒരുങ്ങന്നതായാണ് റിപ്പോർട്ടുകൾ. വസതിയിൽ രണ്ട് നിലകൾ കൂടി നിർമിക്കാനാണ് താരത്തിന്റെ പദ്ധതി.

രണ്ട് നിലകൾ കൂടി കൂട്ടിച്ചേർക്കാൻ ഗൗരി ഖാൻ  മഹാരാഷ്‌ട്ര കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അതോറിറ്റിക്ക് അപേക്ഷ സമർപ്പിച്ചെന്നാണ് ദേശിയ മാദ്ധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നത്.  25 കോടി രൂപയാണ് ഇതിന്റെ ചെലവായി കണക്കാക്കപ്പെടുന്നത്.

ഗ്രേഡ്-III പൈതൃക സ്വത്തിൽ ഉൾപ്പെടുന്നതിനാൽ ഷാരൂഖിന് ബം​ഗ്ലാവിൽ മാറ്റം വരുത്താൻ പറ്റില്ല. അതിനാൽ യഥാർത്ഥ കെട്ടിടത്തിനോട് ചേർന്ന് മന്നത്ത് അനെക്സ് എന്നറിയപ്പെടുന്ന ആറ് നിലയുള്ള മറ്റൊരു കെട്ടിടം കൂടി ഷാരൂഖ് നിർമിക്കുകയായിരുന്നു. ഇന്റീരിയർ ഡിസൈനർ കൂടിയായ ഗൗരി ഖാനാണ് മന്നത്തിന്റെ അകത്തളങ്ങൾ മനോഹരമായി ഡിസൈൻ ചെയ്തത്.

Leave a Reply