മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തിര നടപടി വേണമെന്ന് സംഘടന ആവശ്യപ്പെട്ടു. ചാര്‍ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ സമരം ഉള്‍പ്പെടെ കടുത്ത നടപടികളിലേക്ക് പോകുമെന്നാണ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ നല്‍കുന്ന മുന്നറിയിപ്പ്. അയ്യായിരത്തില്‍ താഴെ മാത്രം ബസുകളുള്ള കെഎസ്ആര്‍ടിസിക്ക് ബജറ്റില്‍ 1000 കോടി രൂപ വകയിരുത്തിയപ്പോള്‍ പന്ത്രണ്ടായിരധത്തിലധികം ബസുകള്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് മേഖലയെ സംബന്ധിച്ച് ഒരു പരാമര്‍ശം പോലും ഇല്ലാത്തതും ഡീസല്‍ വാഹനങ്ങളുടെ ഹരിത നികുതി 50 ശതമാനം വര്‍ധിപ്പിച്ചതും പ്രതിഷേധാര്‍ഹമാണെന്നും ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ അഭിപ്രായപ്പെട്ടിരുന്നു. ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന ഭാരവാഹി യോഗം ഇന്ന് തൃശൂരില്‍ ചേരും. ബസ് ചാര്‍ജ് വര്‍ധനയാണ് യോഗത്തിലെ പ്രധാന അജണ്ട.