വടകര∙ ജെടി റോഡിൽ ബസിന്റെ പിറകിൽ ഇടിച്ച മറ്റൊരു ബസ് കടയിലേക്ക് പാഞ്ഞു കയറി 25 പേർക്ക് പരുക്ക്. സംഭവം നടക്കുമ്പോൾ കട തുറന്നിട്ടില്ലായിരുന്നു എന്നതിനലാലും റോഡിൽ മറ്റു വാഹനങ്ങളും ആളും ഇല്ലാത്തതു കൊണ്ടും വലിയ അപകടം ഒഴിവായി.ഇന്നലെ രാവിലെ 8 ന് തലശ്ശേരിയിൽ നിന്നു വരികയായിരുന്ന സൗഹൃദം ബസിനു പിറകിൽ തൊട്ടിൽപാലം റൂട്ടിൽ നിന്നുള്ള അയനം ബസ് ഇടിച്ചായിരുന്നു അപകടം. സൗഹൃദം ബസ് മുന്നോട്ടു നീങ്ങിയപ്പോൾ അയനം ബസ് നിയന്ത്രണം വിട്ട് അടുത്തുള്ള കടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. കടയുടെ തൂണും ഷീറ്റും തകർന്നു. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പൊലീസും നാട്ടുകാരും പരുക്കേറ്റവരെ ആശുപത്രിയിലാക്കിയ ശേഷം ബസുകൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.