സ്വകാര്യ ബസ് സമരം പിൻവലിച്ചു.സമരം പിൻവലിച്ചത് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചക്ക് പിന്നാലെ.ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് ബസ് ഉടമകൾ .ബുധനാഴ്ചത്തെ എൽ ഡി എഫ് യോഗത്തിന് ശേഷം തീരുമാനം ഉണ്ടാകും
നിരക്ക് വർധന ആവശ്യപ്പെട്ട് ബസുടമകൾ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് എത്തിയതിന് പിന്നാലെയാണ് ബസുടമകളുമായി മുഖ്യമന്ത്രി ചർച്ച നടത്തിയത്. തിരുവനന്തപുരത്ത് വച്ചു നടന്ന കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയോടൊപ്പം ഗതാഗതമന്ത്രി ആൻ്റണി രാജുവും പങ്കെടുത്തു.
ബസ് നിരക്ക് കൂട്ടിയെന്ന പ്രഖ്യാപനം നടപ്പാക്കാതെ സമരം പിന്‍വലിക്കില്ലെന്ന നിലപാടിലായിരുന്നു ബസ് ഉടമകള്‍. 30ന് എല്‍ഡിഎഫ് യോഗം ചേര്‍ന്ന് നിരക്കു വര്‍ധനയില്‍ അന്തിമ തീരുമാനമെടുക്കാമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും ബസ് ഉടമകള്‍ സമരം പിന്‍വലിക്കാന്‍ തയ്യാറായിരുന്നില്ല