Spread the love

മൂവാറ്റുപുഴ : നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി. ഇന്നലെ രാവിലെ എട്ടരയോടെയാണ് മൂവാറ്റുപുഴ ചാലിക്കടവ് പാലം റോഡ് അവസാനിക്കുന്ന റേഷൻകടപ്പടിയിൽ അപകടമുണ്ടായത്. കട തകർന്ന് ഏകദേശം നാലര ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്ന് കടയുടമ പറഞ്ഞു.

അപകടം നടക്കുമ്പോൾ കട തുറന്നിരുന്നില്ല. ഇതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കാറിൽ സ‍ഞ്ചരിച്ചിരുന്നവർക്കാർക്കും പരുക്കുകളില്ല. കടയുടെ ഷട്ടറും, ഫർണിച്ചറുകളും തകർന്നു. ഇവിടെ സൂക്ഷിച്ചിരുന്ന ബേക്കറി ഉൽപന്നങ്ങളെല്ലാം നശിച്ചു.

ചാലിക്കടവ് ഭാഗത്തു നിന്നു വരികയായിരുന്ന കാർ റോ‍ഡ് അവസാനിച്ച് ടി ആകൃതിയിൽ രണ്ടായി തിരിയുന്ന ഭാഗത്താണ് അപകടം ഉണ്ടായത്. റോഡ് അവസാനിച്ചതു മനസ്സിലാകാതെ വാഹനം അതിവേഗത്തിൽ മുന്നോട്ടു എടുത്തതോടെ കടയിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു.

Leave a Reply