Spread the love

ബത്തേരി : മൂലങ്കാവ് ടൗണിൽ ഓട്ടോ സ്റ്റാൻഡിലേക്ക് കാർ പാഞ്ഞു കയറി 3 ഡ്രൈവർമാർക്കു പരുക്കേറ്റു. തേലംപറ്റ സ്വദേശി ജോയി (57), ഓടപ്പള്ളം സ്വദേശി വിത്സൺ (55), കാരശേരി സ്വദേശി ബഷീർ (55) എന്നിവർക്കാണ് പരുക്കേറ്റത്. സാരമായി പരുക്കേറ്റ ജോയിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും വിത്സനെ മേപ്പാടിയിലെ സ്വകാര്യ മേഡിക്കൽ കോളജ് ആശുപത്രിയിലും ബഷീറിനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് അപകടം. ബത്തേരിയിൽ നിന്ന് മൈസൂരു ഭാഗത്തേയ്ക്ക് പുറപ്പെട്ട കാർ, മൂലങ്കാവ് ടൗണിൽ നിയന്ത്രണം വിട്ടു ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ആദ്യത്തെ ഓട്ടോറിക്ഷയിൽ ചെറുതായി ഉരസിയ കാർ രണ്ടാമത്തെ ഓട്ടോറിക്ഷയിലേക്കു പാഞ്ഞുകയറി. അതിലെ ഡ്രൈവിങ് സീറ്റിൽ ഉണ്ടായിരുന്ന ജോയിക്കു സാരമായി പരുക്കേറ്റു. ഇടിയുടെ ആഘാതത്തിൽ നിരങ്ങി നീങ്ങിയ ഓട്ടോറിക്ഷകൾ തമ്മിലും കൂട്ടിയിടിച്ചു. മൂലങ്കാവിനടുത്ത് ദേശീയപാതയിൽ കാപ്പിസ്റ്റോറിൽ ഒന്നിനു പിറകെ ഒന്നായി വന്ന കാറുകൾ തമ്മിലും ഇടിച്ചു. മുൻപിൽ വന്ന കാർ പൊടുന്നനെ നിർത്തിയപ്പോൾ തൊട്ടു പിന്നാലെ എത്തിയ നാലു കാറുകൾ മുൻപിൽ പോയതിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു.

Leave a Reply