കോന്നി :പൂങ്കാവ് റോഡിൽ തെങ്ങുംകാവ് വളവിൽ കാർ നിയന്ത്രണം വിട്ട് ഓടയിലേക്ക് വീണു. ഇന്നലെ 11.50ഓടെയാണ് സംഭവം. കോന്നി ഭാഗത്തു നിന്ന് പൂങ്കാവ് ഭാഗത്തേക്കു പോയ കാറാണ് അപകടത്തിൽപെട്ടത്. എതിരെ ടിപ്പർ ലോറി വരുന്നത് കണ്ട് ഇടത്തേക്കു മാറ്റിയപ്പോൾ അവിടെ വച്ചിരുന്ന ബൈക്കിൽ ഇടിച്ചശേഷം ഓടയിലേക്കിറങ്ങുകയായിരുന്നു. വൈദ്യുതി തൂണിൽ ഇടിച്ചു നിന്നു. ആർക്കും പരുക്കില്ല. കാറിനും ബൈക്കിനും തകർച്ചയുണ്ടായിട്ടുണ്ട്. ഇവിടത്തെ ഓടയ്ക്ക് സ്ലാബ് ഇല്ലാത്തത് കൂടുതൽ അപകടഭീഷണിയാകുന്നുണ്ട്.