നാദിയ ബലാത്സംഗ കേസിൽ ഡിഎൻഎ ടെസ്റ്റ് നടത്താനുള്ള നടപടികൾ സ്വീകരിച്ച് സി ബി ഐ. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ശേഖരിച്ച സാമ്പിളുകൾക്ക് കേസിൽ അറസ്റ്റിലായ പ്രതികളുമായി സാമ്യമുണ്ടോ എന്ന് അറിയാനാണ് പരിശോധന. ഏപ്രിൽ നാലിനാണ് പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാവിന്റെ മകന്റെ വസതിയിൽ വെച്ച് നടന്ന ജന്മദിനാഘോഷ വേളയിൽ ഒൻപതാം ക്ലാസുകാരിയായ പെൺകുട്ടി പീഡിപ്പിക്കപ്പെടുകയും അരമണിക്കൂറിന്ന് ശേഷം പെൺകുട്ടി മരണപ്പെടുകയും ചെയ്തു. പ്രതികൾ തോക്കിൻ മുനയിൽ നിർത്തി മകളുടെ മൃതദേഹം കൈവശപ്പെടുത്തിയ ശേഷം ദഹിപ്പിച്ചതായാണ് പിതാവിന്റെ ആരോപണം.