പത്തനാപുരത്ത് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് രണ്ട് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന്റെ സീലിങ്ങുകൾ തകർന്നു വീണു. തലവൂർ ആയുർവേദ ആശുപത്രിയിലെ സീലിങ്ങുകളാണ് തകർന്നത്. കെ ബി ഗണേഷ് കുമാർ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 3 കോടി രൂപ ചെലവിലാണ് ആശുപത്രിക്കായി പുതിയ കെട്ടിടം നിർമ്മിച്ചത്. നേരത്തെ കെട്ടിടം വൃത്തിയായി സൂക്ഷിക്കാത്തതിനെ ചൊല്ലി എംഎൽഎ ഡോക്ടർമാരുമായി തർക്കമുണ്ടായിരുന്നു.