Spread the love
എണ്ണക്കമ്പനികള്‍ അധികലാഭമുണ്ടാക്കുന്നതു തടയാന്‍ പെട്രോളിനും ഡീസലിനും കയറ്റുമതി തീരുവ ഉയർത്തി കേന്ദ്രം

പെട്രോളിനും ഡീസലിനും കേന്ദ്ര സര്‍ക്കാര്‍ കയറ്റുമതി നികുതി ഏര്‍പ്പെടുത്തി.

പെട്രോള്‍ ലിറ്ററിന് ആറു രൂപയും ഡീസലിന് പതിമൂന്നു രൂപയുമാണ് നികുതി.

രാജ്യാന്തര വിപണിയില്‍ പെട്രോള്‍, ഡീസല്‍ വില ഉയരുന്ന സാഹചര്യത്തില്‍ രാജ്യത്തുനിന്നു കയറ്റുമതി ചെയ്ത് കമ്പനികള്‍ അധികലാഭമുണ്ടാക്കുന്നതു തടയാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നടപടി.

ക്രൂഡ് ഓയില്‍ ടണ്ണിന് 23,230 രൂപ അധിക നികുതി പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യാന്തര വില ഉയരുന്ന സാഹചര്യത്തില്‍ സ്വകാര്യ എണ്ണ കമ്പനികള്‍ യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിലേക്കു ക്രൂഡ് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തു വന്‍ ലാഭമുണ്ടാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

Leave a Reply