
പരിസ്ഥിതി അനുമതി വേണ്ടാത്ത പദ്ധതികളിൽ സിൽവർ ലൈൻ വരില്ല എന്ന് കേന്ദ്രം. കേരളം ഇതുവരെ പരിസ്ഥിതി അനുമതി തേടിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. പദ്ധതിക്കെതിരെ പരാതി കിട്ടിയിരുന്നു എന്നും കേന്ദ്രം അറിയിച്ചു. സില്‍വര്‍ ലൈന്‍ സര്‍വേയുടെ ഉദ്ദേശം മനസിലാകുന്നില്ലെന്ന് ഹൈക്കോടതി പരാമര്‍ശിച്ചു. ഡിപിആറിന് മുമ്പ് ശരിയായ സര്‍വേ നടത്തിയിരുന്നെങ്കില്‍ ഇപ്പോഴത്തെ സര്‍വേയുടെ ആവശ്യമില്ലായിരുന്നു. റെയിവേ പദ്ധതികളെയും മെട്രോ പദ്ധതികളെയും മുൻകൂർ അനുമതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. സിൽവർ ലൈന് അനുമതി വേണ്ട എന്ന് മറുപടിയിൽ ഇല്ലെന്നും എന്ന് കേന്ദ്രം വ്യക്തമാക്കി.