ആഗസ്ത് 9ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ച ‘സിക്കാഡ’ എന്ന ചിത്രം പല കാരണങ്ങൾ കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയാണ്. ടൈറ്റിലിന്റെ അർത്ഥം ചീവിട് എന്നായതുകൊണ്ടും മറ്റു പ്രധാന ക്യാരക്റ്റഴ്സിന്റെ കൂട്ടത്തിൽ സുൽത്താൻ എന്ന പോത്തും ഇലെയാന എന്ന പാമ്പുമൊക്കെ അവതരിച്ചതോടെയും കട്ട കൺഫ്യൂഷനിലാണ് സിനിമാരാധകർ.
ചിത്രത്തിന്റെ ഇതിവൃത്തം കാടിനുള്ളിൽ പുരോഗമിക്കുന്ന ഒന്നായിരിക്കാമെന്നും ഹൊറർ മൂഡൊക്കെ ക്രീയേറ്റ് ചെയ്യുന്ന ഒരിടിവെട്ട് സർവൈവർ ത്രില്ലർ ആണെന്നുമൊക്കെ ഊഹിക്കുന്നുണ്ട് പലരും. എന്നാലും ഈ പാമ്പിനും പോത്തിനും ചീവിടിനുമൊക്കെ കഥയിൽ എന്തായിരിക്കും കാര്യം എന്നാണ് പലരും തല പുകഞ്ഞ് ആലോചിക്കുന്നത്. ഇനി രാജ മൗലി ഈച്ചയെ വച്ചു വിസ്മയിപ്പിച്ച പോലെ വല്ല പരിപാടിയുമാണോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു എന്ന് പറയുന്ന പ്രേക്ഷക പക്ഷവുമുണ്ട്.
അതേസമയം മഞ്ഞുമ്മൽ ബോയ്സിന് ശേഷം വരാനിരിക്കുന്ന മലയാളത്തിന്റെ അടുത്ത സർവൈവർ ത്രില്ലർ എന്ന തരത്തിലും ജനപ്രിയ സംഗീത സംവിധായകൻ ശ്രീജിത്ത് ഇടവന സംവിധായക കുപ്പായത്തിൽ രംഗ പ്രവേശനം ചെയ്യുന്നു എന്ന തരത്തിലും ചിത്രം ഇതിനോടകം പ്രേക്ഷകരിൽ ആകാംഷ നിറച്ചു കഴിഞ്ഞു.
തീര്‍ണ ഫിലിംസ് ആന്റ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വന്ദന മേനോന്‍, പി ഗോപകുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന് നടൻ രജിത് മേനോൻ പത്തു വര്‍ഷങ്ങൾക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേക കൂടിയുണ്ട്.
ആഗസ്റ്റ് 9ന് മലയാളം, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലൊരുക്കിയ ചിത്രം തിയറ്ററുകളിലെത്തും. ഗായത്രി മയൂരയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ രചനയും നാലു ഭാഷകളിലുമുള്ള വ്യത്യസ്ത ഗാനങ്ങളുമെല്ലാം ചിട്ടപ്പെടുത്തിയിരിക്കുന്നത് സംവിധായകൻ ശ്രീജിത്ത് തന്നെയാണ്.
പ്രമുഖതാരങ്ങള്‍ അണിനിരക്കുന്ന സിക്കാഡയുടെ ഛായാഗ്രഹണം നവീന്‍ രാജ് ആണ് നിര്‍വഹിക്കുന്നത്. എഡിറ്റിംങ്: ഷൈജിത്ത് കുമരൻ, ഗാനരചന: വിവേക് മുഴക്കുന്ന്, നവീൻ കണ്ണൻ, രവിതേജ തുടങ്ങിയവരാണ് നിർവഹിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് കെ മത്തായി, കലാസംവിധാനം ഉണ്ണി എല്‍ദോ, ഓഡിയോഗ്രാഫി ആഡ് ലിന്‍ (എസ്. എ സ്റ്റുഡിയോ),ശബ്ദമിശ്രണം ഫസല്‍ എ ബക്കര്‍ സ്റ്റുഡിയോഎസ്.എ. സ്റ്റുഡിയോ, പിആർഒ എ. എസ് ദിനേശൻ, പ്രമോഷൻ ആൻഡ് മാർക്കറ്റിംഗ്: മൂവി ഗ്യാങ്, കളറിസ്റ്റ് സെൽവിൻ വർഗീസ്, വിഎഫ്എക്സ് സൂപ്പർവൈസർ അമൽ ഗണേഷ്, ഷൈമോൻ. സൗണ്ട് എഡിറ്റിങ് : സുജിത് സുരേന്ദ്രന്‍. ശ്രീനാഥ് രാമചന്ദ്രന്‍, കെവിന്‍ ഫെര്‍ണാണ്ടസ്, സല്‍മാന്‍ ഫാരിസ്, ഗൗരി ടിംബല്‍,പ്രവീണ്‍ രവീന്ദ്രന്‍ എന്നിവരാണ് കോപ്രൊഡ്യൂസഴ്‌സ്. എസ്.എഫ്.എക്സ്: ടി.പി പുരുഷോത്തമൻ, പോസ്റ്റർ:മഡ്ഹൗസ്. ലൈൻ പ്രൊഡ്യൂസേഴ്സ്: ദീപക് വേണുഗോപാൽ അനീഷ് അട്ടപ്പാടി പ്രജിത് നമ്പ്യാർ തുടങ്ങിയവരാണ്.