Spread the love

ന്യൂഡൽഹി :രാജ്യത്തെ പുതിയ ഐടി നയം നടപ്പാക്കുന്ന കാര്യത്തിൽ ട്വിറ്ററിന് അന്ത്യശാസനവുമായി കേന്ദ്ര സർക്കാർ.

The central government has given Twitter one last chance.

ഇതിൻറെ ഭാഗമായി പുതിയ നിർദേശങ്ങൾ നടപ്പാക്കാൻ സമൂഹമാധ്യമ കമ്പനിക്ക് ഒരു അവസരം കൂടി നൽകിയിരിക്കുകയാണ് എന്നും, ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്നും കത്തിലൂടെ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേന്ദ്ര ഐടി മന്ത്രാലയം.
എന്നാൽ പുതിയ വിവാദത്തിൽ പെട്ടിരിക്കുകയാണ് ഇപ്പോൾ ട്വിറ്റർ. ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, ആർഎസ്എസ് അധ്യക്ഷൻ മോഹൻ,ഭാഗവത് തുടങ്ങിയവരുടെ ട്വിറ്റർ അക്കൗണ്ടിന്റെ വെരിഫിക്കേഷൻ ബാഡ്ജ് (ബ്ലൂ ടിക് )ഇന്നലെ രാവിലെ ട്വിറ്റർ പിൻവലിച്ചിരുന്നു.യഥാർത്ഥ അക്കൗണ്ട് ആണെന്ന് സ്ഥിതീകരിക്കുന്നതാണ് ബ്ലൂ ടിക്.എന്നാൽ സംഭവം വിവാദമാവുകയും ഉപരാഷ്ട്രപതിയുടെ ഓഫീസ് ഇടപെടുകയും ചെയ്തതോടെ മണിക്കൂറുകൾകകം ട്വിറ്റർ ഇവ പുനഃസ്ഥാപിക്കുകയും ചെയ്തു.‌

Leave a Reply