Spread the love

ന്യൂഡൽഹി : മരിച്ചവരുടെ ആധാർ റദ്ദാക്കാൻ നിയമഭേദഗതിക്ക് ഒരുങ്ങുന്നുവെന്ന് കേന്ദ്ര സർക്കാർ ലോക്സഭയിൽ വ്യക്തമാക്കി.

The central government has made it clear in the Lok Sabha that it is preparing an amendment to the law to cancel the Aadhaar of the dead.

മരണ റജിസ്ട്രേഷനിൽ ആധാർ ഉൾപ്പെടുത്താനാണു നീക്കം.മരിച്ചവരുടെ ആധാ‍ർ റദ്ദാക്കാൻ നിലവിൽ സംവിധാനമില്ല. ഒരാൾ മരിച്ചശേഷം ബന്ധുക്കൾക്ക് ആ വിവരം ആധാർ അതോറിറ്റിയെ അറിയിക്കാനും സംവിധാനമില്ല. ഇക്കാരണത്താൽ മരിച്ചവരുടെ കാർഡുകൾ ദുരുപയോഗിക്കുമെന്ന ആശങ്ക ഉയർന്നിരുന്നു. 1969ലെ ജനന – മരണ റജിസ്ട്രേഷൻ നിയമത്തിലാണു ഭേദഗതിക്കു ശ്രമിക്കുന്നത്.

ഇതിന്റെ ഭാഗമായി റജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ ആധാർ അതോറിറ്റിയോട് നിർദേശങ്ങൾ തേടിയെന്ന് അടൂർ പ്രകാശിന്റെ ചോദ്യത്തിനു മറുപടിയായി മന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ഭേദഗതിക്കു ശേഷം മരണ റജിസ്ട്രേഷനിൽ ആധാർ നമ്പറും ഉൾപ്പെടുത്തും. റജിസ്ട്രാർ ഈ വിവരം ആധാർ അതോറിറ്റിക്കു കൈമാറുകയും കാർഡ് റദ്ദാക്കുകയും ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. നിലവിൽ ജനന – മരണ റജിസ്ട്രേഷനുകൾ ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേക സോഫ്റ്റ്‍വെയർ ഉപയോഗിച്ചാണ് രേഖപ്പെടുത്തുന്നത്. ഇതിലും ഏകീകരണം വേണ്ടിവരാനാണ് കേന്ദ്ര തീരുമാനം.

Leave a Reply