
രാജ്യത്തെ മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളും സ്വന്തം ആസ്തികള്‍ സ്വകാര്യ മേഖലക്ക് വിറ്റഴിച്ച് വിഭവ സമാഹരണം നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍.എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര പഞ്ചായത്തീ രാജ് മന്ത്രാലയം നല്‍കിയ കത്തിലാണ് വീണ്ടും വിവാദ നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയത് .
കേന്ദ്രം പ്രഖ്യാപിച്ച ധനസമഹാരണ പരിപാടി (നാഷനല്‍ മോണറ്റൈസേഷന്‍ പൈപ്പ്ലൈന്‍-എന്‍.എം.പി)യുടെ തുടര്‍ച്ചയായാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമുള്ള കത്തില്‍ കേന്ദ്ര പഞ്ചായത്തീരാജ് സെക്രട്ടറി സുനില്‍ കുമാര്‍ ആസ്തികള്‍ വിറ്റഴിക്കാന്‍ നിര്‍ദ്ദേശിക്കുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങള്‍ മുതല്‍ റെയില്‍, റോഡ് തുടങ്ങി 13 മേഖലകളിലെ ആറ് ലക്ഷം കോടി രൂപയുടെ ആസ്തി നാല് വര്‍ഷം കൊണ്ട് സ്വകാര്യമേഖലയെ ഏല്‍പ്പിക്കുമെന്നാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കഴിഞ്ഞ ആഗസ്റ്റില്‍ പ്രഖ്യാപിച്ചത്.
സര്‍ക്കാറിന്റെ വിവിധ വികസന പരിപാടികള്‍ നടപ്പാക്കുന്നതിെന്‍റ മേല്‍നോട്ടം വഹിക്കുന്ന ഗ്രാമസഭകളെ കൂടുതല്‍ സജീവമാക്കുന്നതിെന്‍റ ഭാഗമായി എന്ന കുറിപ്പോടെ ആഗസ്റ്റ് 16 നാണ് കേന്ദ്ര സെക്രട്ടറി കത്തയച്ചത്. ഗ്രാമസഭകള്‍ക്ക് മാസം തോറും പരിഗണിക്കേണ്ട വിഷയം സൂചിപ്പിച്ച് 71 വിഷയങ്ങളാണ് കുറിപ്പിലെ മാതൃകാ കലണ്ടറില്‍ ഉള്‍പെടുത്തിയിട്ടുള്ളത്. ഇതില്‍ ആഗസ്ത് മാസത്തില്‍ ഗ്രാമസഭകള്‍ പരിഗണിക്കാനായി നിര്‍ദ്ദേശിച്ചിട്ടുള്ള അജണ്ടയിലാണ് ആസ്തികളുടെ വില്‍പ്പനാ നിര്‍ദ്ദേശം മുന്നോട്ട് വെക്കുന്നത് .
വസ്തു നികുതി, തൊഴില്‍ നികുതി, പൊതു സ്വത്തുകളുടെ പാട്ടം, സര്‍വ്വീസ് ചാര്‍ജ്ജ്, കോര്‍പ്പറേറ്റ് സാമൂഹ്യ ഉത്തരവാദിത്വ ഫണ്ടിെന(സി.എസ്.ആര്‍.) ഉപയോഗപ്പെടുത്തല്‍ എന്നിവയും ഒപ്പം അജണ്ടയായി കുറിച്ചിട്ടുണ്ട്. അതെ സമയം കേന്ദ്ര ത്തിന്‍റ ആസ്തി വില്‍പ്പനയെ കേരളം അടക്കം വിവിധ സംസ്ഥാന സര്‍ക്കാറുകള്‍ അതിശക്തിമായി എതിര്‍ക്കുകയാണ്. കേരളത്തില്‍ എല്‍.ഡി.എഫ് ആസ്തി വിറ്റഴിക്കലിന് എതിരെ രൂക്ഷ വിമര്‍ശവും പ്രതിഷേധ പരിപാടികളുമാണ് സംഘടിപ്പിക്കുന്നത്.ഒപ്പം കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഗ്രാന്‍റുകളെയും ആശ്രയിച്ചാണ് പഞ്ചായത്തുകളുടെ മുന്നോട്ടുള്ള പ്രവര്‍ത്തനം. കേന്ദ്ര സര്‍ക്കാറിന്‍റെ എന്‍.എം.പി വഴി റെയില്‍, റോഡ്, വൈദ്യുതി തുടങ്ങിയ 13 മേഖകളില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടു വരാനാണ് പുതിയ നീക്കം .
പഞ്ചായത്തുകളുടെ കീഴിലുള്ള കളിസ്ഥലങ്ങള്‍, ഷോപ്പിംഗ് കോംപ്ലക്സുകള്‍, ആശുപത്രികള്‍ മറ്റ് ആസ്തികള്‍ എന്നിവയുടെ നടത്തിപ്പ് സ്വകാര്യ മേഖലക്ക് കൈമാറുകയാണ് ലക്ഷ്യം.
ഉടമസ്ഥാവകാശം കൈമാറാതെ, നിശ്ചിത കാലത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ ആസ്തികളുടെ നടത്തിപ്പ് സ്വകാര്യ മേഖലക്ക് കൈമാറി അടിസ്ഥാന സൗകര്യ വികസന ഫണ്ട് കണ്ടെത്തുകയാണ് ലക്ഷ്യമെന്നാണ് നീതി ആയോഗ് തയ്യാറാക്കി മാര്‍ഗരേഖയില്‍ ചൂണ്ടിക്കാട്ടുന്നത് . റോഡുകള്‍, സ്റ്റേഡിയങ്ങള്‍, പാസഞ്ചര്‍ ട്രെയിനുകള്‍, 400 റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയവ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നല്‍കും. വിമാനത്താവള സ്വകാര്യവല്‍ക്കരണവും സമാന്തരമായി നടപ്പാകുകയാണ്.
കോഴിക്കോട് വിമാനത്താവളം ഈ പട്ടികയില്‍ ഉള്‍പെട്ടിട്ടുണ്ട്.
ഈ മാതൃകയില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി ആസ്തികള്‍ സ്വകാര്യ മേഖലക്ക് കൈമാറണമെന്നാണ് പഞ്ചായത്തീരാജ് മന്ത്രാലയത്തിെന്‍റ നിര്‍ദ്ദേശം.