വധ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് ഡിലീറ്റ് ചെയ്ത 12 നമ്പറുകളിലെ ചാറ്റുകളില്‍ കൂടുതലും ദുബായ് നമ്പറുകളെന്ന് കണ്ടെത്തല്‍. ഫോണുകള്‍ കോടതിക്ക് കൈമാറുന്നതിന് മുമ്പാണ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്തത്. വീണ്ടെടുക്കാന്‍ കഴിയാത്ത വിധത്തിലാണ് ചാറ്റുകള്‍ നശിപ്പിച്ചിരിക്കുന്നത്. സ്വകാര്യതയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാത്രമായിരുന്നു ഡിലീറ്റ് ചെയ്തത് എന്നായിരുന്നു ദിലീപ് നേരത്തെ പറഞ്ഞത്. കാവ്യാ മാധവന്‍, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സൂരജ്, മലയാളത്തിലെ ഒരു പ്രമുഖ നടി, ദുബായിലെ മലയാളി വ്യവസായികള്‍ തുടങ്ങിയവരുമായുള്ള ചാറ്റുകളും ഡിലീറ്റ് ചെയ്തവയില്‍ ഉള്‍പ്പെടും.ദുബായ് ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട വ്യക്തിയടക്കം നിരവധി ദുബായ് നമ്പറുകള്‍ ഈ കുട്ടത്തിലുണ്ട് എന്നാണ് അറിയാനാകുന്നത്. ഇതോടെ ഷാർജ ക്രിക്കറ്റ് അസോസിയേഷൻ സി ഇ ഒ ഗാലിഫും സംശയ നിഴലിലായി. ദുബായിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി ജാഫർ, ദുബായിലെ സാമൂഹിക പ്രവർത്തകൻ തൃശൂർ സ്വദേശി നസീർ, എന്നിവരുമായുള്ള വാട്സ്ആപ്പ് ചാറ്റുകളും നശിപ്പിച്ചതിൽ ഉണ്ട്. ദേ പുട്ടിന്റെ ദുബായ് പാർട്ണറുമായുള്ള സംഭാഷണവും നീക്കിയിട്ടുണ്ട്.