Spread the love
പ്രധാനമന്ത്രിയെ നേരിൽ കണ്ട് പ്രധാനമന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷയർപ്പിച്ച് മുഖ്യമന്ത്രി

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയോടെ കെ റെയിലിന് കേന്ദ്രാനുമതി വേഗത്തിലാകുമെന്ന് പ്രതീക്ഷയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി താൻ പറഞ്ഞ കാര്യങ്ങൾ അതീവ താത്പര്യത്തോടെയാണ് കേട്ടതെന്നും പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ആരോഗ്യപരമായ പ്രതികരണം ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ വികസന കാര്യങ്ങളിൽ കേന്ദ്രത്തിന് രാഷ്ട്രീയമുള്ളതായി തോന്നുന്നില്ല. പ്രധാനമന്ത്രി സംസാരിച്ചത് തുറന്ന മനസോടെയെന്നും അദ്ദേഹം പറഞ്ഞു. സിൽവർ ലൈൻ വിഷയം കേന്ദ്ര റെയിൽവെ മന്ത്രിയുമായി ചർച്ച ചെയ്യാമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകി. അനുഭാവപൂർവ്വമായ സമീപനത്തിന് പ്രധാനമന്ത്രിയോട് നന്ദി അറിയിക്കുന്നുവെന്നും വാർത്താ സമ്മേളനത്തിൽ പിണറായി പറഞ്ഞു. സിൽവർ ലൈൻ യാഥാർത്ഥ്യമാകേണ്ട പദ്ധതിയാണെന്നും വൈകിയാൽ ചെലവ് വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടപ്പുറം കോഴിക്കോട് ദേശീയ ജലപാതയുടെ ഡി പി ആറിന് അംഗീകാരം കിട്ടിയാൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പരിസ്ഥിതി ലോല പ്രദേശങ്ങിലൂടെ പദ്ധതി കടന്നു പോകുന്നില്ല. വിശദമായ പാരിസ്ഥിതികാഘാത പഠനം ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply