Spread the love
ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ പരിപാടികളുടെ ലോഗോയും മുദ്രാവാചകവും മുഖ്യമന്ത്രി പ്രകാശനം ചെയ്തു

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗം ശക്തിപ്പെടുത്തുന്നതിനും കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുന്നതിനും നടപ്പിലാക്കി വരുന്ന വിവിധ പരിപാടികള്‍ ജനങ്ങളിലെത്തിക്കാനുള്ള വാര്‍ത്താവിനിമയ ഇടങ്ങളില്‍ ഉപയോഗിക്കാന്‍ തയ്യാറാക്കിയ ലോഗോയും മുദ്രാവാചകവും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. കമ്മീഷനുകളുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സര്‍വകലാശാലകളും കോളേജുകളും സന്ദര്‍ശിച്ച് അധ്യാപകരില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നു അഭിപ്രായം ആരായുമെന്നും, പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ സമാഹരിച്ചും സമഗ്രമായി വിഷയത്തെ സമീപിച്ചും കമ്മീഷനുകളുടെ റിപ്പോര്‍ട്ടുകള്‍ മാര്‍ച്ച് മാസത്തില്‍ സമര്‍പ്പിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ സമൂലമായി പരിഷ്‌കരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ക്കുള്ള ഉന്നതവിദ്യാഭ്യാസ കമ്മീഷന്‍, സംസ്ഥാന സര്‍വകലാശാലകളുടെ നിയമങ്ങള്‍ സമൂലമായി പരിഷ്‌കരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ക്കുള്ള സര്‍വകലാശാല നിയമപരിഷ്‌കാര കമ്മീഷന്‍, സര്‍വ്വകലാശാലകളിലെ പരീക്ഷാ നടത്തിപ്പ് കാലാനുസൃതമായി പരിഷ്‌കരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ക്കുള്ള പരീക്ഷാപരിഷ്‌കരണ കമ്മീഷന്‍ എന്നിവ പ്രാഥമിക പഠനം നടത്തി .

Leave a Reply