
സ്വപ്‌ന സുരരേഷ് രഹസ്യമൊഴിയ്ക്ക് മുൻപ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. മകൾ വീണയുടെ ബിസിനസിനായി മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുമായി സംസാരിച്ചുവെന്ന് സ്വപ്‌ന സുരേഷ് സത്യവാങ്മൂലത്തിൽ പറയുന്നു. ഷാർജ ഐടി മന്ത്രിയുമായും മുഖ്യമന്ത്രി സംസാരിച്ചു. ക്ലിഫ് ഹൗസിലെ അടച്ചിട്ട മുറിയിലായിരുന്നു ചർച്ച. ശിവശങ്കറും നളിനി നെറ്റോയും ചർച്ചയിൽ പങ്കെടുത്തു. തന്നെ പുറത്തു നിർത്തിയായിരുന്നു ചർച്ച നടന്നത്. മകളും ഭാര്യയും പിണറായിയ്ക്ക് ഒപ്പമുണ്ടായിരുന്നു. എന്നാൽ രാജകുടുംബത്തിന്റെ എതിർപ്പ് കാരണം പദ്ധതി നടന്നില്ലെന്നാണ് സ്വപ്‌ന സുരേഷ് പറയുന്നത്.