ആത്മാര്‍ത്ഥമായ ആഗ്രഹവും ലക്ഷ്യത്തിലെത്താനുള്ള കഠിനമായ പരിശ്രമവും ഉണ്ടെങ്കില്‍ ലോകം മുഴുവന്‍ അതിനായി കൂടെ നില്‍ക്കുമെന്ന് ബോധ്യപ്പെടുത്തി പ്രയാണ്‍ 2022 പ്രൊജക്ടിന് ജില്ലയില്‍ തുടക്കമായി. ജില്ലാ ഭരണകൂടം രൂപം നല്‍കിയ പദ്ധതി ജില്ലാ കളക്ടര്‍ ദണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉദ്ഘാടനം ചെയ്തു. പരവനടുക്കം ചില്‍ഡ്രന്‍സ് ഹോമില്‍ സംഘടിപ്പിച്ച പരിപാടിയില്‍ 2020 ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടി ഐപിഎസ് പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെട്ട കാസര്‍കോട് നീലേശ്വരം ബങ്കളത്തെ സി ഷഹീന്‍ വിദ്യാര്‍ഥികളുമായി സംസാരിച്ചു.ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ അധ്യക്ഷത വഹിച്ചു.കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസാണ് പ്രയാണ്‍ 2022 ന്റെ ഏകോപനം നിര്‍വഹിക്കുന്നത്.