തിരുവനന്തപുരം : ഉത്സവകാലങ്ങളില്‍ വിപണി ഇടപെടലിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായി സപ്ലൈകോയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 18 മുതല്‍ ജനുവരി 5 വരെ ക്രിസ്തുമസ് ന്യൂഇയര്‍ ഫെയറുകള്‍ സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം 18 ന് വൈകുന്നേരം 4 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഭക്ഷ്യ പൊതു വിതരണ വകുപ്പു മന്ത്രി ജി. ആര്‍. അനില്‍ നിര്‍വഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ആദ്യ വില്‍പന നിര്‍വഹിക്കും. 19 മുതല്‍ കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ക്രിസ്തുമസ് പുതുവത്സര ഫെയറുകള്‍ ആരംഭിക്കും. 13 ഇനം സബ്സിഡി സാധനങ്ങള്‍ പൊതു മാര്‍ക്കറ്റിനേക്കാള്‍ വിലക്കുറവില്‍ വില്‍ക്കുന്നതിനോടൊപ്പം ഗുണ നിലവാരമുള്ള മറ്റു നോണ്‍ സബിഡി സാധനങ്ങളും പൊതു വിപണിയേക്കാള്‍ കുറഞ്ഞ വിലയില്‍ നല്‍കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.