Spread the love

സംഗീതസംവിധായകൻ ശ്രീജിത്ത് ഇടവന സംവിധാനം ചെയ്യുന്ന ‘സിക്കാഡ’യുടെ പോസ്റ്ററുകളും ചിത്രത്തിലെ ചില ഗാനങ്ങളും ജനശ്രദ്ധയാകർഷിച്ചതോടെ മഞ്ഞുമ്മൽ ബോയ്സിനു ശേഷം ഹിറ്റടിക്കാൻ സാധ്യതയുള്ള അടുത്ത സർവൈവർ ത്രില്ലറോ ചിത്രമെന്ന് പ്രേക്ഷകർ. ആഗസ്ത് 9 നാണ് ചിത്രത്തിന്റെ റിലീസ്.

സസ്‌പെൻസും ഹൊറർ മൂഡും ഒരു പോലെ കൊണ്ടുവരുന്ന ചിത്രത്തിലെ പാട്ടുകൾക്ക് കീഴെയാണ് പ്രേക്ഷകരുടെ ആകാംഷ നിറഞ്ഞ കമെന്റുകൾ. ‘കാടുണ്ട്, ഹോറർ മൂഡ് ഉണ്ട്. അടുത്ത ഹിറ്റടിക്കാനുള്ള സാധനം എത്തി മക്കളെ!!’ എന്നും മറ്റുമാണ് ചിലർ ടീസറും മറ്റും കണ്ട ആവേശത്തിൽ പറയുന്നത്.

സ്ഥിരം വില്ലൻ ലുക്കിൽ മലയാളികൾക്ക് സുപരിചിതനായ ജെയ്‌സ് ജോസിന്റെ വേഷ പകർച്ചയും ആരാധകർ പ്രതീക്ഷയോടെ ഉറ്റു നോക്കുന്നുണ്ട്. കാടിന്റെ ഉള്ളിൽ കാണുന്ന ഒരുതരം ചീവീടിനെയാണ് പൊതുവേ സിക്കാഡ എന്നു പറയുന്നത്. ടൈറ്റിൽ പോലെ തന്നെ കാട്ടിൽപുരോഗമിക്കുന്ന സർവൈവൽ ത്രില്ലർ ചിത്രമാണ് സിക്കാഡയെന്നാണ് സൂചന.

മലയാളം, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലാണ് ചിത്രം ആഗസ്റ്റ് 9ന് തിയറ്ററുകളിലെത്തുക.
തീര്‍ണ ഫിലിംസ് ആന്റ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വന്ദന മേനോന്‍, പി ഗോപകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് നടൻ രജിത് പത്തു വര്‍ഷങ്ങൾക്കു ശേഷം തിരിച്ചെത്തുന്നു എന്ന പ്രത്യേകയും കൂടിയുണ്ട്. ഗായത്രി മയൂരയാണ് നായിക.

നവീന്‍ രാജ് ഛായാഗ്രഹണം ആണ് നിര്‍വഹിക്കുന്നത്. എഡിറ്റിംങ്: ഷൈജിത്ത് കുമരൻ, ഗാനരചന: വിവേക് മുഴക്കുന്ന്, നവീൻ കണ്ണൻ, രവിതേജ തുടങ്ങിയവരാണ് നിർവഹിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് കെ മത്തായി, കലാസംവിധാനം ഉണ്ണി എല്‍ദോ, ഓഡിയോഗ്രാഫി ആഡ് ലിന്‍ (എസ്. എ സ്റ്റുഡിയോ),ശബ്ദമിശ്രണം ഫസല്‍ എ ബക്കര്‍ സ്റ്റുഡിയോഎസ്.എ. സ്റ്റുഡിയോ, പിആർഒ എ. എസ് ദിനേശൻ, കളറിസ്റ്റ് സെൽവിൻ വർഗീസ്, വിഎഫ്എക്സ് സൂപ്പർവൈസർ അമൽ ഗണേഷ്, ഷൈമോൻ. പ്രമോഷൻ ആൻഡ് മാർക്കറ്റിംഗ്: മൂവി ഗ്യാങ്. സൗണ്ട് എഡിറ്റിങ് : സുജിത് സുരേന്ദ്രന്‍. ശ്രീനാഥ് രാമചന്ദ്രന്‍, കെവിന്‍ ഫെര്‍ണാണ്ടസ്, സല്‍മാന്‍ ഫാരിസ്, ഗൗരി ടിംബല്‍,പ്രവീണ്‍ രവീന്ദ്രന്‍ എന്നിവരാണ് കോപ്രൊഡ്യൂസഴ്‌സ്. എസ്.എഫ്.എക്സ്: ടി.പി പുരുഷോത്തമൻ, പോസ്റ്റർ:മഡ്ഹൗസ്. ലൈൻ പ്രൊഡ്യൂസേഴ്സ്: ദീപക് വേണുഗോപാൽ അനീഷ് അട്ടപ്പാടി പ്രജിത് നമ്പ്യാർ തുടങ്ങിയവരാണ്

Leave a Reply