അടച്ചുപൂട്ടിയ പ്ലാച്ചിമട കൊക്കകോള ഫാക്ടറി കോവിഡ്സെൻറർ ആക്കും .പതിനേഴു വർഷങ്ങൾക്ക് മുൻപ് ജന ചൂഷണത്തിൻ്റെ പേരിൽ അടച്ചുപൂട്ടിയ പ്ലാച്ചിമടയിലെ കൊക്കകോള ഫാക്ടറി കോവിഡ് കെയർ സെൻ്റർ ആകാൻ ജില്ലാ ഭരണകൂടത്തിൻ്റെ തീരുമാനം. നൂറ്റി അൻപത് ഓക്സിജൻ കിടക്ക ഉൾപെടെ അറന്നൂറ് കിടക്കകളും ഇതിൽ ഉൾപ്പെടുത്തും. പെരുമാട്ടി പഞ്ചായത്തിലെ സന്നദ്ധസേന വളണ്ടിയമാർ വൃത്തിയാക്കലുകളും മറ്റും തുടങ്ങി.അടുത്ത ആഴ്ചയോടെ പ്രവർത്തനം തുടങ്ങും. ഇതിന് ചിലവാകുന്നതിൻ്റെ പകുതി കൊക്കകോള കമ്പനിയുടെ സി എസ് ആർ ഫണ്ടിൽ നിന്നും ലഭിക്കുമെന്നും ബാക്കിയുള്ളവ സ്പോൺസർമാരാണ് ഏറ്റെടുത്തിരിക്കുന്നത് മന്ത്രി പറഞ്ഞു.