തിരുവനന്തപുരം: ഐടി മേഖഖലയിൽ പബുകൾ തുടങ്ങാനുള്ള തീരുമാനവുമായി സർക്കാർ. മറ്റ് ഐടി കേന്ദ്രങ്ങളിൽ ഉള്ള പബുകൾ പോലുള്ള സൗകര്യങ്ങൾ നമ്മുടെ നാട്ടിൽ ഇല്ലെന്നത് കുറവാണ്. പുതിയ സ്ഥാപനങ്ങൾ തുടങ്ങാൻ വരുന്ന കമ്പനികൾ ഈ കുറവുകളാണ് റിപ്പോർട്ടിൽ നൽകുന്നത്. സർക്കാരുമായുള്ള ചർച്ചയിൽ കമ്പനികൾ നിർദേശമായി ഇക്കാര്യം അറിയിച്ചത് പരിഗണിച്ചായിരുന്നു പബുകൾ തുടങ്ങാനുള്ള സന്നദ്ധത മുഖ്യമന്ത്രി മുന്നോട്ടുവെച്ചത്. മദ്യശാലകൾ വ്യാപകമാകുന്നതിനെതിരേ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാണ്.