Spread the love

ഗാസ സിറ്റി : ഇസ്രയേൽ -പലസ്തീൻ സംഘർഷം
രൂക്ഷമായതിനെ തുടർന്ന് ലോഡ് പട്ടണത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യഹു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സംഘർഷത്തിൽ നിരവധി നാശനഷ്ടങ്ങൾ ഉണ്ടായി. മൂന്ന് ജൂത പള്ളികളും, നിരവധി കടകളും,കാറുകളും കലാപത്തിൽ കത്തിനശിച്ചു.സുരക്ഷാ ഉദ്യോഗസ്ഥരും നിയമം ഉദ്യോഗസ്ഥരും തമ്മിലുള്ള കൂടിക്കാഴ്ച ശേഷമാണ് പ്രധാനമന്ത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ഇസ്രയേൽ -പലസ്തീൻ സംഘർഷം
       ഹമാസുമായുള്ള ഏറ്റുമുട്ടൽ നീണ്ടുപോയേക്കാം എന്ന് അറിയിപ്പിന് പിന്നാലെ തെക്കൻ മേഖലയിൽ ഇസ്രായേൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചു.500 സൈനികരെ കൂടി വിന്യസിപ്പിക്കാൻ പ്രതിരോധമന്ത്രി ബെന്നി ഗന്റ്സ് ഉത്തരവിട്ടു.

ഗാസയിൽ ഇസ്രയേൽ സൈന്യവും നടത്തിയ വ്യോമാക്രമണത്തിൽ 9 കുട്ടികളടക്കം 25 പലസ്തീനികൾ ആണ് കൊല്ലപ്പെട്ടത്. നൂറിലേറെ പേർക്ക് പരിക്കേറ്റിരുന്നു. തെക്കൻ ഇസ്രയലിലേക്കു പാലസ്തീൻ സായുധ വിഭാഗമായ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ രണ്ടു ഇസ്രയേലികൾ കൊല്ലപ്പെടുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഹമാസ്പ്രവർത്തകരുടെത് എന്ന് കരുതുന്ന രണ്ട് കെട്ടിടങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ എഴുന്നൂറോളം പേർക്ക് പരിക്കേറ്റിരുന്നു. പിന്നാലെയാണ് ഹമാസ് ഇസ്രയേലിനു നേരെ റോക്കറ്റ് തൊടുത്തത്.


സംഘർഷാവസ്ഥ ചർച്ച ചെയ്യാൻ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപറേഷന്റെ സ്ഥിരം പ്രതിനിധികളുടെ അടിയന്തരയോഗം ജിദ്ദയിൽ ചേർന്നിട്ട്. അതിനിടെ പലസ്തീനികൾ ക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് അറബ് വംശജർ പ്രതിഷേധം നടത്തി.

Leave a Reply