Spread the love
സ്വപ്നയുടെ ആരോപണങ്ങൾക്ക് പിന്നിലെ ഗൂഡാലോചന സമഗ്രമായി അന്വേഷിക്കും: ഡി.ജി.പി

സ്വപ്നയുടെ ആരോപണങ്ങൾക്ക് പിന്നിലെ ഗൂഡാലോചന സമഗ്രമായി അന്വേഷിക്കുമെന്ന് ഡി.ജി.പി. ഇതിനായി പ്രത്യേക സംഘം രൂപീകരിക്കുമെന്നും ഡിജിപി അനിൽ കാന്ത് അറിയിച്ചു. ആരോപണങ്ങൾക്ക് പിന്നിൽ ഗൂഡാലോചനയുണ്ടെന്നാണ് വിലയിരുത്തലെന്ന് എഡിജിപി വിജയ് സാഖറെ പ്രതികരിച്ചു.

ഗുരുതരമായ ആരോപണമാണ് സ്വപ്ന സുരേഷ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ ഉന്നയിച്ചത്. ശിവശങ്കർ, മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ കമല, മകൾ വീണ, സെക്രട്ടറി സിഎം രവീന്ദ്രൻ, നളിനി നെറ്റോ ഐഎഎസ്, മുൻ മന്ത്രി കെടി ജലീൽ ഇങ്ങനെയുള്ളവരുടെയൊക്കെ പങ്ക് വ്യക്തമായി മൊഴി നൽകിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

Leave a Reply