Spread the love



ദോഹ :കോവിഡ് പ്രതിസന്ധി രാജ്യാന്തര തലത്തിൽ സാമ്പത്തിക മേഖലയിൽ സൃഷ്ടിച്ച ആഘാതം മറികടക്കുന്നതിനും വികസന മുന്നേറ്റം സാധ്യമാക്കാനും ലോകരാജ്യങ്ങളുടെ സഹകരണം ആവശ്യമെന്ന് അമീർ ഷെയ്ഖ് തമീം ബിൽ ഹമദ് അൽതാവി.വാക്‌സിൻ ലഭ്യമാക്കുന്നതിൽ വികസിത -വികസ്വര രാജ്യങ്ങൾ തമ്മിലുള്ള വേർതിരിവ് കുറിക്കുകയാണ് ഇതിൽ പ്രധാനം.

വിവിധ രാജ്യങ്ങൾക്കും,രാജ്യാന്തര സംഘടനകൾക്കും സഹായം നൽകുന്നതിൽ തുടർന്നും ഖത്തർ മുൻനിരയിൽ ഉണ്ടാകുമെന്നും ‘ഖത്തർ സാമ്പത്തിക ഫോറ’ത്തിൽ വ്യക്തമാക്കുന്നു.കോവിഡാനന്തര ലോകത്തിനായുള്ള സാമ്പത്തിക പദ്ധതികളുടെ ആസൂത്രണം ചർച്ച ചെയ്യുന്നതിനായി ചേർന്ന ത്രിദിന വെർച്വൽ സമ്മേളനത്തിലാണ് അമീർ ഷെയഖ് തമീം ബിൻ ഹമദ് അൽതാനിയുടെ വെളിപ്പെടുത്തൽ. സമ്മേളനത്തിൽ മന്ത്രിമാർ,രാജ്യാന്തര നിക്ഷേപകർ,നയതന്ത്രജ്ഞർ എന്നിവർ ഉൾപ്പെടെ രണ്ടായിരത്തിലേറെ പ്രതിനിധികൾ പങ്കെടുക്കുന്നു.

കോവിഡ് പ്രതിസന്ധി നേരിടുന്നതിനായും, കോവിഡാനന്തര ലോകത്തിന്റെ വളർച്ചക്കായും സാമ്പത്തിക മേഖലയിൽ നടപ്പാക്കുന്ന പദ്ധതികളുടെ അടുത്ത ഘട്ടത്തിന് രൂപം നൽകി വരികയാണെന്നും അമീർ പറഞ്ഞു. 7500 കോടി റിയാലിന്റെ ഉത്തേജക പദ്ധതികൾ പുരോഗമിക്കുകയാണ്.ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ വലിയ മുന്നേറ്റമുണ്ടായി.ഓൺലൈൻ വിദ്യാഭ്യാസവും,ജോലിയും വലിയ രീതിയിൽ വികസിച്ചു. വൈവിദ്യവത്കരണ നടപടികൾ ഊർജിതമാക്കും. ദ്രവീകൃത പ്രകൃതി വാതക പദ്ധതികൾക്കൊപ്പം എണ്ണയിതര മേഖലയ്ക്കും ഊന്നൽ നൽകാനാണ് തീരുമാനം.

2026 ആകുമ്പോഴേക്കും പ്രകൃതി വാതക ഉത്പാദനം 40% കൂട്ടുകയാണ് ലക്ഷ്യം.എണ്ണയിതര മേഖലയുടെ വളർച്ചയ്ക്കും നടപടി സ്വീകരിക്കും. നിക്ഷേപ സൗഹൃദ രാജ്യമായ ഖത്തറിൽ രാജ്യാന്തര നിക്ഷേപകർക്ക് ഇളവുകൾ നൽകിയിട്ടുണ്ട്.ആരോഗ്യ മേഖലയുടെ വളർച്ചയ്ക്കായി പ്രത്യേക പദ്ധതികൾ തയ്യാറാക്കും. എല്ലാ മേഖലയിലും നൂതന, സാങ്കേതിക സംവിധാനങ്ങൾ ഒരുക്കുമെന്നും പൊതു-സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ കൂടുതൽ വികസന പദ്ധതികൾ ആവിഷ്കരിക്കുമെന്നും അമീർ വ്യക്തമാക്കി.

Leave a Reply