ന്യൂഡൽഹി: രാജ്യത്ത് ഗാര്‍ഹിക സിലിണ്ടറുകള്‍ക്കുള്ള ഡെപ്പോസിറ്റ് തുക കുത്തനെ വര്‍ദ്ധിപ്പിച്ചു. നിലവില്‍ ഒരു സിലിണ്ടറിന് 1450 ഉണ്ടായിന്ന ഡെപ്പോസിറ്റ് 750 രൂപ വര്‍ദ്ധിച്ച് 2200 രൂപയായി.
റെഗുലേറ്ററിനും ഡെപ്പോസിറ്റ് വര്‍ദ്ധിപ്പിച്ചു. 150 ഉണ്ടായിരുന്നത് 250 രൂപയായി.രണ്ട് സിലിണ്ടര്‍ അടക്കം കണക്ഷനെടുക്കുന്ന ഉപഭോക്താവിന് നിലവിലെ നിരക്കില്‍ ന്നും 1600 രൂപയുടെ വര്‍ദ്ധനവാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്.
നിരക്ക് വര്‍ദ്ധന ഇന്ന് മുതല്‍ നിലവില്‍ വരും.