Spread the love

തൃശ്ശൂർ: ആറാട്ടുപുഴയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വല്ലച്ചിറ പഞ്ചായത്തിലെ എട്ടാം വാർഡിൽ ആറാട്ടുപുഴ പട്ടംപളത്ത് ചേരിപറമ്പിൽ ശിവദാസ് (53) ഭാര്യ സുധ (48) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പുതുവത്സരദിനത്തിൽ രാവിലെയാണ് ഇരുവരെയും വീടിനുള്ളിൽ മരിച്ച നിലയിൽ അയൽവാസികൾ കണ്ടെത്തിയത്. ശിവദാസൻ തെങ്ങ് കയറ്റ് തൊഴിലാളിയാണ്. ശിവദാസനെ വീടിന് മുൻവശത്ത് തൂങ്ങി മരിച്ച നിലയിലും ഭാര്യ സുധ കിടപ്പ് മുറിയിൽ മരിച്ച നിലയിലുമാണ് കണ്ടത്. വീട്ടിൽ സുധയും ശിവദാസും മാത്രമാണ് താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ പലപ്പോഴും വഴക്കുണ്ടാകാറുണ്ട് എന്നാണ് അയൽവാസികൾ പറയുന്നത്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ അറിയാൻ കഴിയൂവെന്ന് പോലീസ് പറയുന്നു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസ്, ചേർപ്പ് ഇൻസ്പെക്ടർ ഷിബു എന്നിവരുടെ നേതൃത്വത്തിൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു

Leave a Reply