Spread the love
മധു വധക്കേസിലെ 12 പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി

മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ഏഴ്‌ പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി. മണ്ണാ‍ർക്കാട് എസ് സി/ എസ് ടി കോടതിയുടേതാണ്‌ വിധി. പ്രതികൾ സാക്ഷികളെ സ്വാധീനിച്ചു എന്ന് പ്രോസിക്യൂഷൻ ഹർജിയിലാണ് നടപടി. പ്രോസിക്യൂഷൻ 12 പ്രതികളുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. പ്രതികൾ നേരിട്ടും ഇടനിലക്കാ‍ർ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതികളായ മരയ്ക്കാ‍ർ, ഷംസുദ്ദീൻ, നജീബ്, സജീവ് എന്നിവ‍രാണ് കൂടുതൽ തവണ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചത്. ഫോൺ രേഖകളടക്കം പരിശോധിച്ചാണ്‌ കോടതി വിധി.

Leave a Reply