
പിസി ജോര്‍ജിനെതിരായ പീഡനക്കേസില്‍ സംശയം പ്രകടിപ്പിച്ച് കോടതി. പരാതി നല്‍കാന്‍ അഞ്ചു മാസത്തോളെ വൈകിയി. ഇതിന് വ്യക്തമായ കാരണങ്ങള്‍ പരാതിക്കാരി ബോധിപ്പിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഫെബ്രുവരി പത്തിനാണ് പീഡനം നടന്നതായി പരാതിക്കാരി പറയുന്നത്. അഞ്ചു മാസത്തിന് ശേഷമാണ് ഇതുസംബന്ധിച്ച് പരാതിയുമായി പൊലീസിനെ സമീപിച്ചത്. കൂടാതെ സുപ്രീംകോടതി മാനദമ്ധങ്ങള്‍ പാലിക്കാതെ ആണ് അറസ്റ്റ്. മറ്റൊരു കേസില്‍ ചോദ്യം ചെയ്യുന്നതിനാണ് പിസി ജോര്‍ജിനെ വിളിച്ചുവരുത്തിയത്. ഇതിന്റെ നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കയാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് പ്രതിയ്ക്ക് എന്താമ് പറയാനുള്ളതെന്ന അവകാശം നല്‍കണം. ഇതു കേസില്‍ പാലിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ശക്തമായ വകുപ്പുകളാണ് കേസില്‍ ചുമത്തിയിട്ടുള്ളതെന്നും ജാമ്യം നല്‍കരുതെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി തള്ളുകയായിരുന്നു.പ്രതി നിയമവുമായി സഹകരിച്ചുപോകുന്ന ആളാണ് എന്ന് കോടതിയ്ക്ക് ബധ്യപ്പെട്ടതായി ജാമ്യ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഫെബ്രുവരി പത്തിന് നടന്നതെന്ന് പറയുന്ന സംഭവം ഇപ്പോള്‍ ഉന്നയിച്ചത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് പി സി ജോര്‍ജിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.