പൊന്നാനിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം കോടതി ഇടപെട്ട് തടഞ്ഞു. പെരുമ്പടപ്പിലാണ് ശൈശവ വിവാഹത്തിനുള്ള ശ്രമം നടന്നത്.
പ്രായപൂർത്തിയായ പെൺകുട്ടിയുടെ വിവാഹം അറിഞ്ഞ അധികൃതർ തടയാൻ ശ്രമിച്ചെങ്കിലും വീട്ടുകാർ വഴങ്ങിയിരുന്നില്ല. ഒടുവിൽ കോടതി ഇടപെട്ട് തടയുകയായിരുന്നു.
പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ചതറിഞ്ഞ പെരുമ്പടപ്പ് ബ്ലോക്ക് ശൈശവ വിവാഹ നിരോധന ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം രക്ഷിതാക്കളുമായി സംസാരിച്ച് വിവാഹത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടെങ്കിലും വീട്ടുകാർ തയ്യാറായില്ല.
ഒടുവിൽ പൊന്നാനി കോടതിയിൽ റിപ്പോർട്ട് നൽകുകയായിരുന്നു. തുടർന്ന് കോടതി നിർദേശ പ്രകാരം പോലിസ് എത്തി വിവാഹം നിർത്തിവെപ്പിക്കുകയായിരുന്നു.Tags