സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. സെക്രട്ടറിയായി കോടിയേരിയെ നിലനിര്‍ത്താനാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിലെ ധാരണ. തീരുമാനം അംഗീകരിക്കപ്പെട്ടാല്‍ സെക്രട്ടറി പദവിയില്‍ കോടിയേരിക്ക് മൂന്നാമൂഴമാകും.
സംസ്ഥാന കമ്മറ്റിയിലും സെക്രട്ടറിയേറ്റിലും തലമുറ മാറ്റമുണ്ടാകും. ആനത്തലവട്ടം ആനന്ദന്‍, പി.കരുണാകരന്‍, കെ.ജെ.തോമസ്, എം.എം.മണി എന്നിവര്‍ പ്രായപരിധി മാനദണ്ഡത്തിന്റെ പേരില്‍ സെക്രട്ടറിയേറ്റില്‍ നിന്ന് ഒഴിവാകാൻ സാധ്യത. എം.വിജയകുമാറോ, കടകംപള്ളി സുരേന്ദ്രനോ ആനത്തലവട്ടത്തിന്റെ ഒഴിവില്‍ സെക്രട്ടേറിയറ്റിലെത്താന്‍ സാധ്യതയുണ്ട്. വനിതകളില്‍ ജെ.മെഴ്‌സിക്കുട്ടിയമ്മ, സി.എസ്.സുജാത എന്നിവരിലൊരാള്‍ പരിഗണിക്കപ്പെട്ടേക്കാം. മന്ത്രിമാരില്‍ സജി ചെറിയാനെക്കാള്‍ സാധ്യത വി.എന്‍.വാസവനാണ് . യുവ പ്രതിനിധിയായി എം.സ്വരാജിനെ പരിഗണിക്കണമെന്ന അഭിപ്രായമുള്ളവരും പാര്‍ട്ടിയിലുണ്ട്. എസി മെയ്തീന്‍ ,. മുഹമ്മദ്‌റി യാസ് , എ എന്‍ ഷംസീര്‍ , എന്നിവരില്‍ ഒരാള്‍ സെക്രട്ടറിയേറ്റിലേക്ക് വന്നേക്കും.
കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജനെ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താന്‍ സാധ്യത ഏറെയാണ്. പി.ജയരാജന്‍ ഇത്തവണയും സെക്രട്ടറിയേറ്റിലേക്ക് പരിഗണിക്കപ്പെടാനിടയില്ല. സെക്രട്ടറിയേറ്റിന്റെ അംഗസംഖ്യ 16 ല്‍ നിന്ന് 17 ആയി ഉയര്‍ത്താനും സാധ്യതയുണ്ട്.എസ് എഫ് ഐ – ഡിവൈഎഫ്‌ഐ നേതൃനിരയില്‍ നിന്ന് എ എ റഹിം, വി പി സാനു, എന്‍ സുകന്യ, ജെയ്ക് സി തോമസ്, എസ് സതീഷ്, സച്ചിന്‍ ദേവ് ഉള്‍പ്പടെയുള്ളവരില്‍ ചിലര്‍ സംസ്ഥാന കമ്മറ്റിയിലേക്ക് കടന്നു വരുമെന്ന് ഉറപ്പാണ്. മന്ത്രിമാരായ ആര്‍ ബിന്ദു, വീണ ജോര്‍ജ് എന്നിവരും പരിഗണനയിൽ ഉണ്ട്.