
ക്രൈംബ്രാഞ്ച് സംഘം കാവ്യയുടെ മൊഴി എടുത്തു. ദിലിപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംംഘം കാവ്യാ മാാധവന്റെ മൊഴിയെടുക്കുന്നത്. കാവ്യക്ക് മുൻകൂറായി നോട്ടീസ് നൽകിയ ശേഷമാണ് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കാനെത്തിയത്. പ്രോജക്ടർ ഉപയോഗിച്ച് ചില ദൃശ്യങ്ങൾ കാണിച്ചും സംഭാഷണ ശകലങ്ങൾ കേൾപ്പിച്ചുമാണ് കാവ്യയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നത്. നടിയെ ആക്രമിച്ച കേസിന്‍റെ ഗൂഡാലോചനയിൽ ദിലീപിനൊപ്പം കാവ്യയ്ക്കും പങ്കുണ്ടോയെന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. സരോവരം വീട്ടിൽ വെച്ച് ചോദ്യംചെയ്യലാകാമെന്ന നിലപാടാണ് കാവ്യ സ്വീകരിച്ചിരുന്നത്. ആദ്യം നിഷേധിച്ചെങ്കിലും മൊഴി എടുക്കൽ വൈകുന്നതോടെയാണ് കാവ്യയുടെ സൗകര്യം പരിഗണിച്ച് ആലുവയിലെ പത്മസരോവരം വീട്ടിൽ തന്നെ ചോദ്യം ചെയ്യലാകാമെന്ന നിലപാടിലേക്ക് ക്രൈംബ്രാഞ്ച് സംഘം എത്തിയത്.