അബുദാബി :യുഎഇയിൽ വീണ്ടും രണ്ടായിരത്തിലേറെ പ്രതിദിന കോവിഡ് ബാധിതർ.2,154പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
എന്നാൽ 2,110 രോഗമുക്തരാകുകയും ചെയ്തതായി ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു.രണ്ട് മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 1,686 ആയിരിക്കുകയാണ്. എന്നാൽ രാജ്യത്ത് ഇതുവരെ രോഗം സ്ഥിതീകരിച്ചത് 5,74,958 പേർക്കാണ്.5,54,589 പേർ രോഗ മുക്തി നേടുകയും ചെയ്തു. 18,683 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
വിവിധ രാജ്യക്കാരാണ് രോഗബാധിതരെന്നും,ഇവർക്ക് മികച്ച ചികിത്സ ലഭ്യമാക്കി വരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.എന്നാൽ യുഎഇയിൽ 2,18,977 പേർക്ക് കൂടി പുതുതായി കോവിഡ് പരിശോധന നടത്തിയതായി അധികൃതർ അറിയിച്ചു. രാജ്യത്തുടനീളം പ്രതിരോധ കുത്തിവെപ്പ് കാര്യക്ഷമമായി നടത്തിവരികയാണ്.