മുന്നറിയിപ്പില്ലാതെ ഡാം തുറന്നതിൽ പ്രതിഷേധിച്ച് തിരുനെല്ലായിയിൽ ഉപരോധ സമരം. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പാലം ഉപരോധിച്ചു. മുന്നറിയിപ്പില്ലാതെയാണ് തമിഴ്നാട് ആളിയാർ ഡാം തുറന്നത്. പാലക്കാട്ടെ പുഴകളിൽ കുത്തൊഴുക്ക് സംഭവിച്ചു.
ചിറ്റൂർ പുഴ നിറഞ്ഞൊഴുകുന്നു കൂടാതെ യാക്കരപ്പുഴയിലേക്കും അധിക വെള്ളമെത്തി. ചിറ്റൂരിലും സമീപ പ്രദേശങ്ങളിലും ഉള്ളവർക്ക് പ്രദേശിക ഭരണകൂടം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം ആളിയാർ ഡാം തുറക്കുന്നത് കേരളത്തെ അറിയിച്ചിരുന്നതായി തമിഴ്നാട്. കേരള ജലവിഭവ വകുപ്പിന് ഔദ്യോഗിക അറിയിപ്പ് നൽകിയിരുന്നു. സെക്കൻഡിൽ 6000 ഘനയടി വെള്ളം തുറന്ന് വിടുമെന്ന് അറിയിച്ചിരുന്നുവെന്നും മുന്നറിയിപ്പില്ലാതെയല്ല തുറന്നതെന്നും തമിഴ്നാട് വിശദീകരിച്ചു.