തൂണിലെ ബലക്ഷയം പരിഹരിച്ചതോടെ കൊച്ചി മെട്രോ സര്‍വീസുകളിലെ നിയന്ത്രണങ്ങള്‍ നീക്കി. നാല് മാസമായി തുടര്‍ന്ന മെട്രോ സര്‍വീസിനുള്ള നിയന്ത്രണമാണ് ഇന്ന് പിന്‍വലിച്ചത്. നാല് പൈലുകള്‍ അധികമായി സ്ഥാപിച്ചാണ് തൂണ്‍ ബലപ്പെടുത്തിയത്. ബലക്ഷയം കണ്ടെത്തിയതിന് പിന്നാലെ തൂണിന് മുകളിലൂടെയുള്ള സര്‍വീസ് 20 മിനിറ്റ് ഇടവിട്ടാക്കി കുറച്ചിരുന്നു. ലോഡ് ടെസ്റ്റ് നടത്തി പൈലുകളുടെ ബലപരിശോധന പൂര്‍ത്തിയാക്കി. ട്രെയിന്‍ യാത്രാ പരിശോധനയും വേഗ പരിശോധനയും നടത്തി സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് സര്‍വീസുകള്‍ പുനസ്ഥാപിക്കാനുള്ള തീരുമാനം. ഡിഎംആര്‍സി, എല്‍ആന്‍ഡ്ടി, കെഎംആര്‍എല്‍ എന്നിവയുടെ നേതൃത്വത്തിലായിരുന്നു പത്തടിപ്പാലത്തെ 347ആം നമ്പര്‍ തൂണ്‍ ബലപ്പെടുത്തിയത്.