Spread the love

ന്യൂഡൽഹി: ചെരിപ്പുകൾ, വസ്ത്രങ്ങൾ എന്നിവയ്ക്ക് നികുതി വർദ്ധിപ്പിക്കാനുള്ള തീരുമാനം ജിഎസ്ടി കൗൺസിൽ യോഗം മാറ്റിവച്ചു. വ്യാപാര സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് കൗൺസിലിന്റെ തീരുമാനം. നികുതി അഞ്ചുശതമാനത്തിൽ നിന്ന് 12 ശതമാനമാക്കി വർധിപ്പിച്ച തീരുമാനമാണ് മാറ്റിവെച്ചത്.അടിയന്തരമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വിളിച്ച് ചേർത്ത ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് സുപ്രധാന തീരുമാനം ഉണ്ടായത്.

46-ാമത് ജിഎസ്ടി കൗൺസിൽ യോഗമാണ് ഡൽഹിയിൽ ചേർന്നത്. ചെരിപ്പുകൾക്കും വസ്ത്രങ്ങൾക്കും വർദ്ധിപ്പിച്ച 12 ശതമാനം നികുതി പുതുവർഷമായ നാളെ മുതൽ നിലവിൽ വരാനിരിക്കെയാണ് മാറ്റിവെച്ചത്. നികുതി 12 ശതമാനമായി വർദ്ധിപ്പിച്ച തീരുമാനത്തിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. വർദ്ധിപ്പിച്ച നികുതി ചുമത്തുന്നത് നീട്ടി വയ്ക്കണമെന്ന് വ്യാപാര സംഘടനകളും ആവശ്യപ്പെട്ടിരുന്നു.

Leave a Reply