Spread the love
അഴുകിയ നിലയിൽ മൃതദേഹം,കണ്ടെത്തിയത് കരിമ്പുഴ പാലത്തിനു സമീപം

മലപ്പുറം: നിലമ്പൂർ കരിമ്പുഴ പാലത്തിന് സമീപം പുഴയിൽ അജ്ഞാത യുവാവിന്റെ മൃതദേഹം (dead body) കണ്ടെത്തി. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. പുന്നപ്പുഴയും കരിമ്പുഴയും സംഗമിക്കുന്ന ഭാഗത്താണ് മൃതദേഹം വെള്ളത്തിൽ പൊങ്ങി നിൽക്കുന്നത്പ്ര ദേശവാസികൾ കണ്ടത്. ഉടൻ തന്നെ എടക്കര പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് എടക്കര പോലീസ് (police), നിലമ്പൂർ അഗ്നിരക്ഷാസേന ഉൾപ്പെടെയുള്ളവർ സംഭവ സ്ഥലത്തെത്തി മൃതദേഹം കരയിലേക്ക് മാറ്റി.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ഏകേദശം 40 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദ്ദേഹമാണ് കണ്ടെത്തിയത്. മൃതദേഹം വെള്ളത്തിൽ കിടന്ന് അഴുകിയത് കൊണ്ടു തന്നെ ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന് ഏകദേശം നാലു ദിവസത്തിനു അടുത്ത് പഴക്കമുണ്ടെന്ന് പോലീസ് ഉൾപ്പെടെയുള്ള അധികൃതർ പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചു.

രണ്ടു പോക്കറ്റുള്ള കടും നീലനിറത്തിലുള്ള ടീ ഷർട്ടും ലുങ്കിയും ആണ് മൃതദേഹത്തിന്റെ വേഷം. നിലമ്പൂർ ജില്ലാ ആശുപത്രിയിലേ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ഇവിടെ നിന്ന് മൃതദേഹം ആരുടേതാണ് തിരിച്ചറിഞ്ഞതിന് ശേഷമായിരിക്കും പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തുടർ നടപടിയിലേക്ക് കടക്കുക.

Leave a Reply