റേഷൻ കാർഡ് തിരുത്തലുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ഭക്ഷ്യവകുപ്പ്.
റേഷൻ കാർഡുമായി ബന്ധപ്പെട്ട തെറ്റുകൾ തിരുത്തുന്നതിനുള്ള അപേക്ഷകൾ ഒരു നിശ്ചിത തീയതിയ്ക്ക് ശേഷം നൽകുന്നതിന് സാധിക്കില്ല എന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിലുള്ള പ്രചാരണം തികച്ചും തെറ്റാണ്.പുതിയ റേഷൻ കാർഡിന് വേണ്ടിയും, നിലവിലുള്ള റേഷൻ കാർഡിൽ തിരുത്തലുകൾ വരുത്തുന്നതിനുവേണ്ടിയുമുള്ള online അപേക്ഷകൾ അക്ഷയ വഴിയോ സിറ്റിസൺ ലോഗിൻ വഴിയോ സമർപ്പിക്കുന്നതിന് ഒരു അവസാന തീയതി നിശ്ചയിച്ചിട്ടില്ല എന്ന വിവരം ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു.റേഷൻ കാർഡ് online അപേക്ഷകൾ അപേക്ഷകരുടെ സൗകര്യാർത്ഥം എപ്പോഴും സമർപ്പിക്കാവുന്നതാണെന്നും അറിയിച്ചു.