ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കളിൽ മാരകമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയ സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്ന് തട്ടുകടകളില്‍ കര്‍ശന പരിശോധന ആരംഭിച്ചു.
ഭക്ഷ്യസുരക്ഷ ഗുണ നിലവാര നിയമ പ്രകാരം 3.75 ശതമാനം മാത്രമേ അസറ്റിക് ആസിഡ് ഉപയോഗിക്കാവൂ. എന്നാല്‍ ഉപ്പിലിടുന്ന വസ്തുക്കള്‍ പെട്ടെന്ന് പാകപ്പെടുന്നതിനായി വീര്യം കൂടുതലുള്ള അസറ്റിക് ആസിഡും മറ്റ് രാസപദാര്‍ത്ഥങ്ങളും ഉപയോഗിക്കുന്നുണ്ടെന്നാണ് സംശയം.
ഉപ്പിലിട്ടത് വില്‍ക്കുന്ന കടയില്‍ നിന്ന് രാസലായനി കഴിച്ച് രണ്ട് വിദ്യാര്‍ഥികള്‍ക്ക് മാരകമായ പൊള്ളലേറ്റിരുന്നു.