
ഉന്നത പോലീസ് (police) ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ച് ഡിജിപി (DGP). വെള്ളിയാഴ്ചയാണ് യോഗം ചേരുക. രണ്ട് വര്‍ഷത്തിനു ശേഷമാണ് പോലീസ് ആസ്ഥാനത്ത് നേരിട്ട് യോഗം ചേരുന്നത്. പോലീസിനെതിരെ തുടര്‍ച്ചയായി ഉണ്ടാകുന്ന കോടതി വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം. എസ്.പിമാര്‍ മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. സ്ത്രീ സുരക്ഷ, പോസ്‌കോ കേസുകള്‍ എന്നിവ മുഖ്യ ചര്‍ച്ചയാകുമെന്ന് കരുതുന്നു.